അന്ന് ടി പിയെ ചൂണ്ടിക്കാണിച്ചത് പടയങ്കണ്ടി!

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. ചൊക്ലി സി എം സി ആശുപത്രിക്ക് സമീപത്തെ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തലശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. അഞ്ച് വാളുകളാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ അഞ്ചാമന്റെ വിവരവും പൊലീസ്‌ പുറത്ത്‌ വിട്ടിട്ടുണ്ട്‌. പാനൂര്‍ സ്വദേശിയായ ഡിപിനാണ് അഞ്ചാമന്‍‍. മെയ് രണ്ടിനും ഇവര്‍ ചന്ദ്രശേഖരനെ വകവരുത്താന്‍ ശ്രമിച്ചിരുന്നതായി സാക്ഷികള്‍ മൊഴി നല്‍കി. അന്ന് തലനാരിഴയ്ക്കാണ് ചന്ദ്രശേഖരന്‍ രക്ഷപ്പെട്ടത്.

ഡിപിനാണ് പ്രതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രനാണ് സംഭവ ദിവസം പ്രതികള്‍ക്ക് ടി പി ചന്ദ്രശേഖരനെ കാണിച്ച് കൊടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :