അധികാരത്തിലിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യണം: രാഷ്ട്രപതി

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി

pranab mukherjee, president, രാഷ്ട്രപതി, പ്രണബ്​മുഖർജി
ന്യൂഡൽഹി| സജിത്ത്| Last Modified വെള്ളി, 26 മെയ് 2017 (08:24 IST)
അധികാരസ്ഥാനത്തിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ്​മുഖർജി. രാജ്യത്തിന്റെ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്​ അടിസ്ഥാനമാണെന്നും ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ശബ്ദത്തിന്​ വലിയ സ്ഥാനമുണ്ടെന്നും അത്​അവഗണിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങൾക്ക്​ വലിയ സ്ഥാനമുണ്ട്​. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ നിഷ്ക്രിയതയുടെയോ പ്രവൃത്തികളുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്​നല്ലതാണെന്ന്​രാഷ്ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :