അതൊരു കെണിയായിരുന്നു, ദിലീപിനെ കുടുക്കാനുള്ള കെണി? - പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...!

ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചത് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും? - ഇതു സത്യമോ?

aparna| Last Modified ശനി, 15 ജൂലൈ 2017 (14:59 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേരു പറയാന്‍ മേഖലയില്‍ നിന്നും പള്‍സര്‍ സുനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. നടന്‍ പൃഥ്വിരാജ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി പൂര്‍ണ്ണിമ എന്നിവരുടെ ഭാഗത്ത് നിന്നും ദിലീപിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞായിരുന്നു പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് ‘വിലപേശിയത്’. എക്സ്പ്രസ് കേരള എന്ന ഓണ്‍ലൈന്‍ മീഡിയ അവരുടെ എക്ലൂസീവ് എന്ന രീതിയിലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിയ്ക്കുന്നത്.

പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞ് വന്ന കോള്‍ നാദിര്‍ഷ കട്ടാക്കി ഉടന്‍ സുഹൃത്തിന്റെ ഫോണില്‍ നിന്നും അങ്ങോട്ട് വിളിച്ച് കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഇക്കാര്യം പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ ,പൂര്‍ണ്ണിമ എന്നിവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിച്ചാല്‍ ഇവരെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഭീഷണിയെ കുറിച്ച് നാദിര്‍ഷാ പറയുന്നതിങ്ങനെ: ‘ വിഷ്ണു എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയാള്‍ സംസാരിച്ചത്. ‘ദിലീപ് പലരുടെയും ടാര്‍ജെറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. ആരാണ് കുടുക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ‘ദിലീപിന്റെ പേര് പറഞ്ഞാല്‍ കാശുതരാം എന്ന് പറയുന്നുണ്ട്. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ് ചേട്ടന്‍ കാശുതരണം.’ എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ് വിളിച്ചതെന്നും പറഞ്ഞു. - എക്സ്പ്രസ് കേരള റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :