aparna|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (12:34 IST)
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വൈദ്യുത മന്ത്രി എം എം മണി വ്യക്തമാക്കി. നേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുളള നടപടി പൂര്‍ത്തിയായെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
അതേസമയം, അതിരപ്പിളളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി
പുഴ സംരക്ഷണ സമിതി പറഞ്ഞു. മന്ത്രി മണി സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്നും സമിതി വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിയുടെ കാലാവധി കഴിഞ്ഞതോടെ ഇനി ഇത്തരം നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എസ്.പി രവി പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങള്‍ നിലനിന്നിരുന്നു. നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.