അഡ്വൈസ്‌ ലെറ്ററില്‍ ഹോളോഗ്രാം പതിക്കുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
നിയമനത്തട്ടിപ്പ്‌ തടയാന്‍ അഡ്വൈസ്‌ ലെറ്ററില്‍ പി എസ്‌ സി ഹോളോഗ്രാം പതിക്കുന്നു. നിയമനരേഖകളിലെ പൊരുത്തക്കേട്‌ കയ്യോടെ പിടിക്കാനാണിതെന്ന്‌ പി എസ്‌ സി ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍ പറഞ്ഞു.

ഉദ്യോഗാര്‍ഥികള്‍ക്ക്‌ കിട്ടുന്ന അഡ്വൈസ്‌ മെമ്മോ പഴയ രീതിയില്‍ ആയിരിക്കും. എന്നാല്‍ ഉദ്യോഗാര്‍ഥിക്കു നിയമനം കിട്ടുന്ന വകുപ്പിനുള്ള അഡ്വൈസ്‌ ലറ്ററാണ്‌ തട്ടിപ്പ്‌ തടയാന്‍ പുതുക്കുന്നത്‌. ഇതില്‍ ഹോളാഗ്രാമും വാട്ടര്‍ മാര്‍ക്കും പി എസ്‌ സി പതിക്കും. ഇതിലൂടെ വ്യാജന്‍മാരെ കുടുക്കാമെന്നാണ്‌ കണക്കുകൂട്ടല്‍.

നിയമനങ്ങള്‍ ഇനി മുതല്‍ പി എസ് സി തുടരെത്തുടരെ പരിശോധിക്കും. മൂന്ന്‌ മാസം കൂടുമ്പോള്‍ ഓ‍ഡിറ്റിങ്‌ നടത്താനാണ്‌ തീരുമാനം.പി എസ്‌ സി പരീക്ഷക്കിരിക്കാന്‍ തിരിച്ചറയില്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. അച്ചടിച്ച ഫോട്ടോയുള്ള അപേക്ഷ കര്‍ശനമാക്കും.

പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ പേര്‍ പി എസ്‌ സി പരീക്ഷയെഴുതുമ്പോള്‍ വ്യാജന്‍മാര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന്‌ വയനാട്‌ നിയമനത്തട്ടിപ്പോടെ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :