അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്

പാലക്കാട്| WEBDUNIA|
PRO
സൂപ്പര്‍ താരങ്ങളും രാഷ്ട്രീയക്കാരും കണ്ടുപഠിക്കട്ടെ. ഇതാ ഇവിടെ വ്യത്യസ്തനായൊരു സൂപ്പര്‍ സ്റ്റാര്‍. പട്ടിണിയും നവജാത ശിശുക്കളുടെ മരണവും കാരണം കൊടുംദുരിതത്തിലായ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തി.

ഭക്ഷ്യധാന്യങ്ങളും,പഴങ്ങളും പുത്തന്‍ വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകളുമായാണ് സന്തോഷ് എത്തിയത്. കിറ്റുകള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. 2500 രൂപ വില വരുന്ന കിറ്റുകള്‍ എട്ട് ഊരുകളിലാണ് വിതരണം ചെയ്തത്.

മലയാളി ഹൌസെന്ന പ്രോഗ്രാമിനു ശേഷം ആരംഭിച്ച തന്റെ സിനിമയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെക്ക് എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗര്‍ഭിണിമാരോടും കുട്ടികളോടുമെല്ലാം ചോദിച്ചറിഞ്ഞു.


കഴിയുന്ന സഹായം അവര്‍ക്ക് ചെയ്യുകയെന്ന ലക്ഷ്യവുമായാണ് താന്‍ ഇവിടെ എത്തിയതെന്ന് സന്തോഷ് പറഞ്ഞു. പാഴ്വാക്കുകളും വാഗ്ദാനങ്ങളും കേട്ടുമടുത്ത ആദിവാസികള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം നല്‍കി മടങ്ങിയ സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത് തന്റെ അടുത്ത സിനിമ ഹിറ്റാവുകയാണെങ്കില്‍ ഇനിയും വരുമെന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :