തൊടുപുഴയില്‍ മൊബൈല്‍ ടവറിലെ സെക്യൂരിറ്റി ജീവനക്കാരന് വാളകം മോഡല്‍ പീഡനം. നെല്ലപ്പാറയില്‍ സുകുമാരനാണ് അജ്ഞാതരായ ആക്രമികളില്‍ നിന്ന് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സുകുമാരന്റെ മലദ്വാരത്തില്‍ അക്രമികള്‍ പ്ലാസ്റ്റിക് കുപ്പി കുത്തികയറ്റുകയും ചെയ്തു.
അബോധാവസ്ഥയില്‍ കണ്ട സുകുമാരനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. രാവിലെ എട്ടുമണിയോടെയാണ് ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്.
ഉടന്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടു പേരാണ് തന്നെ ആക്രമിച്ചതെന്ന് സുകുമാരന്‍ പൊലീസിനോട് പറഞ്ഞു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.