ഒന്നുകില്‍ പാര്‍ട്ടിക്ക് പുറത്തുപോവുക അല്ലെങ്കില്‍ പിണറായി വിജയന് കീഴടങ്ങുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമേ വി.എസ് അച്യുതാനന്ദന്റെ മുന്നിലുള്ളൂവെന്ന് സി.എം.പി നേതാവ് എം.വി രാഘവന് പറഞ്ഞു.
സി.പി.എം കണ്ണൂര്‍ സമ്മേളനത്തില്‍ പിണറായി വിജയന് ഏകപക്ഷീയമായി ഗോളടിക്കും. അത് കാണാനാവാത്തത് കൊണ്ടാണ് അച്യുതാനന്ദന് ബാംഗ്ലൂരിലേക്ക് പോയതെന്നും രാഘവന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സമ്മേളനങ്ങളില്‍ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വോട്ട് ചെയ്യിപ്പിക്കുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി പിടിച്ചെടുക്കാന്‍ സി.പി.എം നടത്തിയ കളികളില്‍ കള്ളവോട്ട് ഒഴിച്ചുള്ള ബാക്കി എല്ലാ കൊള്ളരുതായ്മകളും പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാന്‍ പിണറായി ചെയ്യുന്നുണ്ട്. പ്രലോഭനവും ഭീഷണിയും ജോലി, പണം വാഗ്ദാനവുമെല്ലാം നടക്കുന്നു.
എന്നാല്‍ പുതിയ സെക്രട്ടറി വന്നാല്‍ ഇന്നത്തെ വി.എസ്.അച്യുതാനന്ദന്റെ അവസ്ഥ നാളെ പിണറായിക്കും നേരിടേണ്ടിവരും. അച്യുതാനന്ദനു മുന്നില്‍ ഇനി രണ്ടു മാര്‍ഗമേയുള്ളൂ. ഒന്നുകില്‍ പിണറായിക്കു കീഴടങ്ങുക, അല്ലെങ്കില്‍ പാര്‍ട്ടി വിടുക. ഇതില്‍ പിണറായിക്കു കീഴടങ്ങുന്ന ലക്ഷണമാണു കാണുന്നത്. കാരണം പാര്‍ട്ടിക്കു പുറത്തുപോയി രക്ഷപ്പെടുക പ്രയാസമാണ്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു രണ്ടു കോടി രൂപ തിരിച്ചു കൊടുത്തെന്നു പാര്‍ട്ടിയും പണം കിട്ടിയെന്നു മാര്‍ട്ടിനും പറയുന്നു. പക്ഷെ എങ്ങനെ എപ്പോള്‍ കൊടുത്തുവെന്നും ഇത്രയും വലിയൊരു തുക പാര്‍ട്ടി എവിടെനിന്നു സംഘടിപ്പിച്ചു എന്നതും ദുരൂഹമായി തുടരുന്നു.
പിണറായിയുടേയും ജയരാജന്റെയും അനുമതിയില്ലാതെ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന വേണുഗോപാല്‍ ഈ തുക സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു വാങ്ങാന്‍ ധൈര്യപ്പെടില്ലെന്നു വളരെ വ്യക്തമാണെന്നും സുധാകരന് പറഞ്ഞു. സാധാരണ കാവലിനായി വീട്ടിനു മുന്നില്‍ ഒരു ജീവിയെ കൂട്ടിലിട്ടു വളര്‍ത്താറുണ്ട്. ഇതുപോലെയാണു പിണറായിക്കു മന്ത്രി സുധാകരന്.
സുധാകരന്റെ കുര പിണറായി വിജയനു വേണ്ടിയാണെന്നു വ്യക്തമാണ്. സുധാകരനെ ന്യായീകരിച്ചുകൊണ്ടു പിണറായി പരസ്യമായി രംഗത്തു വന്നത് ഇതിന് തെളിവാണ്. ഇതുവരെ പ്രസംഗിച്ചു ഇനി പ്രവര്‍ത്തിക്കും എന്നാണു സുധാകരന് പറയുന്നത്. ഭ്രാന്തു മൂത്താല്‍ സാധാരണ കത്തിയെടുത്തു കുത്തുകയാണു ചെയ്യുന്നത്. സുധാകരനും അങ്ങനെ ചെയ്യുന്ന ലക്ഷണമാണു കാണുന്നത്.
കൊച്ചി|
M. RAJU|
സുധാകരനെ ഭ്രാന്തിനു ചികില്‍സിക്കാന്‍ താന്‍ തന്നെ കൊണ്ടുപോയിട്ടുണ്ട്. പക്ഷെ ആ നന്ദിയൊന്നും ഇപ്പോഴില്ല. ഭ്രാന്ത് കൂടുന്ന ദിവസമാണ് കറുത്ത വാവ്. ആ ദിവസമൊന്നും സുധാകരന്റെ അടുത്തു പോകരുതെന്നു ഞാന്‍ പത്രക്കാരൊടു പറഞ്ഞിട്ടുണ്ടെന്നും രാഘവന് പറഞ്ഞു.