അച്യുതമേനോന്‍ നല്ല മനുഷ്യനും കരുണാകരന്‍ ചീത്ത മനുഷ്യനുമെന്ന് വി എസ്

ആലപ്പുഴ| WEBDUNIA|
PRO
PRO
കേരളത്തിന്റെ മുന്‍‌ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ നല്ല മനുഷ്യനും അദ്ദേഹത്തിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്‍ ചീത്ത മനുഷ്യനുമായിരിന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സിപിഎം ഭൂസമരത്തിന്റെ ഭാഗമായി ആലപ്പുഴ കൈനകരിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം ഭൂസമരത്തെ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ അടിച്ചമര്‍ത്താന്‍ നോക്കിയതിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ ചില നേതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അച്യുതമോനോന്‍ എന്ന നല്ലമനുഷ്യന്‍ മുഖ്യമന്ത്രിയായും കരുണാകരനെന്ന ചീത്ത മനുഷ്യന്‍ ആഭ്യമന്ത്രിയായുമിരുന്ന കാലത്ത്‌ കരുണാകരന്റെ പൊലീസാണു സഖാക്കളെ മര്‍ദിച്ചതെന്നാണു താന്‍ പറഞ്ഞതെന്ന് വി എസ് വ്യക്തമാക്കി.

അച്യുതമേനോന്‍ ചെയ്ത നല്ലകാര്യത്തേക്കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍, ഭൂമിക്കുവേണ്ടിയുള്ള സമരത്തെ അന്ന്‌ അടിച്ചമര്‍ത്താന്‍ നോക്കി. പതിനായിരക്കണക്കിനു സമരവാളന്റിയര്‍മാര്‍ക്കാണു മര്‍ദനമേറ്റത്‌.

കള്ളിക്കാട്‌ ഭാര്‍ഗവിയും നീലകണ്ഠനും സമരമുഖത്തു വെടിയേറ്റുമരിച്ചുവെന്നതാണു സത്യമെന്നും വിഎസ്‌ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തെ പിന്നീടുവന്ന കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകള്‍ തകര്‍ക്കാനാണു നോക്കിയിട്ടുള്ളത്‌. ഒരു കോണ്‍ഗ്രസ്‌ എംപി ഹോസ്പിറ്റലിന്റെ പേരുപറഞ്ഞ്‌ എറണാകുളത്ത്‌ 59 ഏക്കറോളം ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും വിഎസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :