അച്ഛന്‍റെ ഇരുമുടിക്കെട്ടുമായി മുരളി സന്നിധാനത്തില്‍

Murali with Karunakaran
KBJWD
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരുണാകരന്‍റെ ഇരുമുടിക്കെട്ടും ഏന്തി മകന്‍ എന്‍.സി.പി നേതാവായ മുരളി തിങ്കളാഴ്ച ശബരിമല സന്നിധാനത്തെത്തി തൊഴുതുമടങ്ങി.

കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള കരുണാകരന്‍റെ തീരുമാനത്തെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അത്ര സുഖകരമല്ലാത്ത ബന്ധമാണുണ്ടായിരുന്നത്. അതിനു ശേഷമുള്ള അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു തിങ്കളാഴ്ച നടന്നത്.

കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‍സിലുള്ള ജ്യോതിസ്സില്‍ കരുണാകരന്‍ രാവിലെ തന്നെ എത്തി. ആദ്യം കെട്ടുനിറച്ചു. പിന്നീടാണ് മുരളിയുടെ ഇരുമുടിക്കെട്ട് നിറച്ചത്. അപ്പോള്‍ കരുണാകരന്‍ ശരണം വിളിക്കുന്നുണ്ടായിരുന്നു. കെട്ട് നിറയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചെങ്കിലും അധികമൊന്നും സംസാരിച്ചില്ല.

മുരളിയുടെ മക്കള്‍ അരുണ്‍ നാരായണനും ശബരീനാഥും മുത്തശ്ശന്‍റെ കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം വാങ്ങി. എന്നാല്‍ മുരളീധരന്‍ അനുഗ്രഹം വാങ്ങുന്ന മുറിയിലേക്ക് മറ്റാരെയും കടത്തിവിട്ടില്ല. മുരളിയുടെ തലയില്‍ ഇരുമുടിക്കെട്ട് താങ്ങിക്കൊടുത്തത് കരുണാകരനായിരുന്നു.

മുരളി 1973 മുതല്‍ തുടര്‍ച്ചയായി മല ചവിട്ടുന്നുണ്ട്. 1996 ലെ അപകടത്തിനു ശേഷം രണ്ട് തവണ മാത്രമേ മല കയറിയിട്ടുള്ളു. പിന്നീട് കരുണാകരന്‍റെ ഇരുമുടിക്കെട്ട് മുരളിയായിരുന്നു കൊണ്ടുപോയിരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും മുരളി പതിവ് തെറ്റിച്ചില്ല.
തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :