അച്ഛനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി: മക്കള്‍ അറസ്റ്റില്‍

തൃശൂര്‍| WEBDUNIA|
PRO
PRO
അച്ഛനെ കൊന്നു സെപ്റ്റിക്‌ ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ഒല്ലൂര്‍ സ്വദേശികളായ സുഭാഷ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ഒല്ലൂര്‍ സ്വദേശിയായ സുരേന്ദ്രനാണ് 2004-ല്‍ കര്‍ണാടകയിലെ റിപ്പന്‍പേട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ക്രൈം‌ബ്രാഞ്ച് എസ് പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സുരേഷിനെ അടിമാലിയില്‍ നിന്നും സുഭാഷിനെ കല്ലൂരില്‍ നിന്നുമാണ്‌ പിടികൂടിയത്.

ക്ഷേത്രമോഷണ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്രന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :