അഗളിപീഡനം: രണ്ടു ബ്രദര്‍മാര്‍ക്കെതിരെ കേസ് എടുത്തു

പാലക്കാട്‌| WEBDUNIA| Last Modified ഞായര്‍, 27 ജൂണ്‍ 2010 (15:44 IST)
പാലക്കാട് ജില്ലയിലെ അഗളി അരസിമുക്കിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അഭയകേന്ദ്രത്തിലെ രണ്ടു ബ്രദര്‍മാര്‍ക്കെതിരെ അഗളി പൊലീസ് കേസെടുത്തു. അഭയകേന്ദ്രത്തിലെ കൗണ്‍സിലര്‍മാരും എറണാകുളം സ്വദേശികളുമായ പാട്രിക്‌, ജോഷി എന്നിവര്‍ക്കെതിരെയാണ്‌ പൊലീസ് പീഡനത്തിന് കേസെടുത്തത്‌. വിദ്യാര്‍ഥിനികള്‍ പൊലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌.

എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രക്ഷ വില്ലേജ്‌ ട്രസ്റ്റിനു കീഴിലാണ്‌ അഗളിയിലെ അസീസി അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. ഈ അഭയകേന്ദ്രത്തിന്‌ രജിസ്ട്രേഷനില്ലെന്നും ആരോപണമുണ്ട്‌. മുപ്പത്തിയഞ്ചോളം പേര്‍ അന്തേവാസികളായ അഭയകേന്ദ്രത്തിന്‌ സമീപം വീടുകളോ മറ്റു സ്ഥാപനങ്ങളോ ഇല്ല. എറണാകുളം സ്വദേശിനികളായ പെണ്‍കുട്ടികളെ ഇന്നലെയാണ് ഒലവക്കോട്‌ റയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്‌.

അഭയകേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെയാണ്‌ നാടുവിട്ടതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ രക്ഷാകര്‍ത്താക്കള്‍ക്കു കൈമാറാനായി അഗളി പൊലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കടവന്ത്ര, വൈക്കം, ആലുവ എന്നിവിടങ്ങളില്‍ നിന്നുളള അഞ്ചു പെണ്‍കുട്ടികളാണ്‌ ആശ്രമത്തില്‍ നിന്നും ഒളിച്ചോടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :