യോഗയോട് എതിര്‍പ്പില്ലെന്ന് കത്തോലിക്ക സഭ

തിരുവനന്തപുരം| VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (16:17 IST)
യോഗയോട് എതിര്‍പ്പില്ലെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കതോലിക്ക ബാവ. ജൂണ്‍ 21 ന് യോഗദിനം നടത്താന്‍ കേന്ദ്രം ഒരുങ്ങവേയാണ് കതോലിക്ക ബാവയുടെ പ്രതികരണം. യോഗയോട് എതിര്‍പ്പില്ല, പക്ഷേ ഇത്തരം ചടങ്ങുകള്‍ ഞായറാഴ്ചയാക്കുന്നതിനോട് എതിര്‍പ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെ പ്രാര്‍ഥനാ ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നതിനോട് യോജിക്കുന്നില്ല.

യോഗാ ദിനത്തൊടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്പഥില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ചെയ്യും. 30 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചിലവഴിക്കുന്നത്. പരിപാടി ലോക റെക്കോര്‍ഡ് സ്ഥാപിക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :