ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ജൂണ്‍ 2022 (09:39 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതോടെ 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. കൂടാതെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം ഉണ്ട്. ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ അഞ്ചുവരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടീയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :