അനുബന്ധ വാര്‍ത്തകള്‍
- ബീഫ് വിറ്റെന്നാരോപിച്ച് മുസ്ലിം വൃദ്ധനു നേരെ ആക്രമണം; പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമം - അഞ്ചു പേര് അറസ്റ്റില്‍
- ആസാമിൽ ആളില്ലാ കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കള്‍
- അഭ്യൂഹങ്ങൾക്ക് വിരാമം: മോദി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കില്ല, ബെംഗളൂരൂ സൗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
- രണ്ടിടത്ത് മത്സരിക്കാൻ മോദിയും, ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ്;10 രൂപയ്ക്ക് ഇലക്ട്രിക്ക് ബൈക്ക്, റീച്ചാർജിംഗ് കമ്പനി വക
ഭർത്താവും കാമുകനും സൈനികർ; കാമുകനൊപ്പം യുവതി ഒളിച്ചോടി; ഭർത്താവിന്റെ പരാതിയിൽ യുവതിയെ മൂന്നാറിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു
അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.
സൈനികനായ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നു സൈനികനായ മുന്‍ കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനി യുവതിയെ മൂന്നാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടത്തു. യുവതിയെയും കാമുകനെയും ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം ബംഗളുരു പൊലീസിന് കൈമാറുമെന്ന് പെലീസ് പറഞ്ഞു.
അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് തിരികെ ജോലി സ്ഥലത്തേക്ക് പോയതോടെയാണ് യുവതി ബംഗളുരൂവില്‍ ജോലി ചെയ്യുന്ന സൈനികനായ മുന്‍ കാമുകനായി ഒളിച്ചോടിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബംഗളുരൂവിലും പരാതി നല്കി.
മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴെക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യബസ്സിനെ പിന്തുടര്ന്ന് പെരിയവരൈയില്‍ ബസ്സ് തടഞ്ഞാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.