1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. woman found dead in kollam

കൊല്ലത്ത് വാടകവീട്ടിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ശരീരം ട്രാക്കിൽ മരിച്ച നിലയിൽ, ദുരൂഹത

മരിക്കുന്നതിനു മുൻപ് സനീഷ് വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

Kollam
കൊല്ലം പുത്തുർ വൊണ്ടറിൽ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തി.
 
മങ്ങാട് സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടത് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ്. മരിക്കുന്നതിനു മുൻപ് സനീഷ് വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ലേഖനം
ബിഗ് ബോസ്; രഹസ്യങ്ങൾ വെളിപ്പെടുത്തി, നടിമാരെ ചോദ്യം ചെയ്ത് പൊലീസ്