1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Woman commits suicide in kottayam

സ്വീഡനിലേക്ക് ജോലി ലഭിച്ച് പോകാനിരിക്കെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Woman Commits Suicide
സ്വീഡനിലേക്ക് ജോലി ലഭിച്ച് പോകാനിരിക്കെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം മണിമലയിലാണ് സംഭവം. വാഴൂര്‍ സ്വദേശി പ്രകാശിന്റെ മകള്‍ നിമ്മിയാണ് മരിച്ചത്. 27 വയസായിരുന്നു. കര്‍ണാടകയില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പള്ളിയില്‍ പോയി വന്ന ശേഷം ഭക്ഷണം കഴിച്ചിട്ട് മുറിയില്‍ പോകുകയായിരുന്നു നിമ്മി. പിന്നീടാണ് തുങ്ങിമരിച്ചതായി അറിയുന്നത്. ജനലഴിയിലാണ് നിമ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
ഡിസംബര്‍ മൂന്നുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത