ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഇഷ്‌ടപ്പെടുന്നില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (18:55 IST)
ഫേസ്‌ബുക്കില്‍ താന്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. താന്‍ ഫേസ്‌ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദമുണ്ടെന്ന് വ്യക്തമാക്കിയാണ് പുതിയ പോസ്റ്റ്.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്കിലെ പോസ്റ്റ് ഇങ്ങനെ:

“ഫേസ്ബുക്കിലെ എന്റെ ചില പരാമർശങ്ങൾ സ്ത്രീ സമൂഹത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് നിർവ്യാജമായ ഖേദമുണ്ട് - ജീവിതത്തിൽ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാൻ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല - സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകൾ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത് - അവയെ സമൂഹമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചതിൽ അത്യധികമായ ദുഖമുണ്ട് -ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താൻ ഞാൻ മരണം വരെയും ഇഷ്ടപ്പെടുന്നില്ല ”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :