1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Pig Attacked child

കാട്ടുപന്നി ചാടിവീണ് ഓട്ടോ മറിഞ്ഞു; യാത്രക്കാരനായ ബാലന്റെ മുഖം പന്നി കടിച്ചുകീറി; 65 തുന്നൽ

കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദിനാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത്.

Wild Pig
ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിവീണതിനെ തുടർന്ന് വണ്ടി മറിഞ്ഞു. യാത്രക്കാരനായ ബാലനും പന്നിയും ഓട്ടോയുടെ അടിയിൽ കുടുങ്ങി. ഇതിനിടെ കുട്ടിയുടെ മുഖം പന്നി കടിച്ചുകീറി. സാരമായി പരിക്കേറ്റ കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മായിലിന്റെ മകൻ സഹദിനാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത്. സഹദിന്റെ മുഖത്ത് 65 തുന്നൽ വേണ്ടിവന്നു.
 
ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. റോഡിന് കുറുകെ പോവുകയായിരുന്ന പന്നി പെട്ടെന്ന് തിരിച്ചുവന്ന് ഓട്ടോറിക്ഷയുടെ മേൽ ചാടിവീഴുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. 
അടുത്ത ലേഖനം
പബ്ജി കളിച്ചതിന് വഴക്ക് പറഞ്ഞു: ജേഷ്ഠനെ അനുജൻ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി