സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 22 ഡിസംബര്‍ 2024 (15:21 IST)
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ നിരക്കില്‍ തിരിച്ചടയ്ക്കാനാണ് നോട്ടീസ്. 26000 രൂപ മുതല്‍ 80,000 രൂപ വരെ അടക്കേണ്ടവരാണ് കൂട്ടത്തിലുള്ളത്. പണം തിരിച്ചുപിടിച്ച ശേഷമായിരിക്കും ഇവര്‍ക്കെതിരെ നടപടിയെടുക്കുക. പൊതു ഭരണവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത ആറു പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ഇവരെ പിരിച്ചുവിടാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബോധപൂര്‍വ്വമാണ് ആറുപേരും ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തല്‍. ജോലി ലഭിച്ച ശേഷവും ഇവര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന വിവരം മറച്ചുവെച്ചു. പിരിച്ചുവിടുന്നത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മറ്റു വകുപ്പുകളിലും ഇതേ നടപടി പിന്തുടരേണ്ടി വരും.