1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wedding after eloping incident in thodupuza

വിവാഹദിനത്തിൽ വധു ബ്യൂട്ടി പാർലറിലേക്ക്, പിന്നീട് കാമുകനൊപ്പം ഒളിച്ചോട്ടം; വൈകിട്ട് വിവാഹം

പ്രണയമുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.

Wedding
വിവാഹദിനത്തിൽ രാവിലെ ബ്യൂട്ടി പാർലറിൽ ഒരുങ്ങാൻ പോയ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് ഒരുങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ബ്യൂട്ടി പാർലറിനു സമീപം കാത്തു നിന്ന കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
 
പ്രണയമുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതേതുടർന്നാണ് കാമുകനൊപ്പം ഇറങ്ങിപ്പോകാൻ പെൺകുട്ടി തീരുമാനിച്ചത്.
 
പെൺകുട്ടി ഒളിച്ചോടിയ വിവരം വീട്ടുകാർ വരന്റെ കുടുംബത്തെ അറിയിച്ചു. പിന്നീട് പെൺകുട്ടിയുടെയും കാമുകനെയും തിരഞ്ഞുപിടിച്ച് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. ഇന്നലെ വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹം. 
അടുത്ത ലേഖനം
കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; 100ലധികം സർവീസുകൾ ഇന്നും മുടങ്ങി, യാത്രക്കാർ പെരു‌വഴിയിൽ