അനുബന്ധ വാര്‍ത്തകള്‍
- കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും
- കൊടും ചൂടിൽ വലഞ്ഞ് സംസ്ഥാനം, ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്, നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവരോട് സമയം ക്രമീകരിക്കാൻ നിർദേശം
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില സാധാരണയേക്കാൾ 2-3 ഡിഗ്രി ഉയരാൻ സാധ്യത, ജാഗ്രതാ നിർദേശം
- Kerala Weather Update: ന്യുനമർദം: കേരളത്തിൽ മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തളർന്ന് കേരളം, ചൂട് ഇന്ന് കനക്കും; അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്
കേരളത്തിൽ ഇന്ന് ചൂട് ഉയർന്ന തോതിൽ. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്‌മികളിൽ നിന്നുള്ള അൾട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ സൂര്യ രശ്‌മികളെ നേരിട്ട് ഭൂമിയിൽ പതിക്കുന്ന രാവിലെ 10നും മൂന്നിനും ഇടയിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.