1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Tiger News

വയനാട് കേണിച്ചിറയില്‍ ഭീതി പരത്തി പശുക്കളെ കൊന്ന കടുവയെ കൂട്ടിലാക്കി

Wayanad
വയനാട് കേണിച്ചിറയില്‍ ഭീതി പരത്തി പശുക്കളെ കൊന്ന കടുവയെ കൂട്ടിലാക്കി. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ചിരുന്നു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെയാണ് കടുവയെത്തിയത്. അതേസമയം കടുവയ്ക്ക് അവശത ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയുടെ മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്ന നിലയിലാണ്.
 
വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോല്‍പ്പെട്ടി 17 എന്ന 10 വയസുള്ള ആണ്‍ കടുവയാണിത്. സുല്‍ത്താന്‍ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്.
അടുത്ത ലേഖനം
Over 1,300 Death During Hajj: ഇത്തവണത്തെ ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി