1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി!

Wayanad
വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലി രോഗനിര്‍ണയത്തിലാണ് കണ്ടെത്തല്‍. 26604 പേര്‍ക്കാണ് കാന്‍സര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. കൂടാതെ 20.85% പേര്‍ ഏതെങ്കിലും ഒരു ഗുരുതര രോഗത്തിന് റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്. 11.80 ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദ്ദവും 6.59 ശതമാനം പേര്‍ക്ക് പ്രമേഹവും 3.1 6% പേര്‍ക്ക് ഇവ രണ്ടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 
 
ജില്ലയില്‍ 30 വയസ്സിന് മുകളിലുള്ള 438581 പേരില്‍ 430318 പേരെയും സ്‌ക്രീനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള റിസ്‌ക് വിഭാഗത്തില്‍ സംസ്ഥാന ശരാശരിയെക്കാള്‍ മുന്നിലാണ് വയനാട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പാര്‍ട്ടി സമരം സ്വാഭാവികമായി നടക്കുമെന്ന് പി ജയരാജന്‍