1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Landslide Bengal News

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ബംഗാളില്‍ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതായി പശ്ചിമ ബംഗാള്‍

Wayanad Land Slide
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ബംഗാളില്‍ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതായി പശ്ചിമ ബംഗാള്‍. പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി മോളോയ് ഘട്ടകാണ് ഇക്കാര്യം പറഞ്ഞത്. നിയമസഭയില്‍ ഹിംഗല്‍ഗഞ്ച് ടിഎംസി എംഎല്‍എ ദേബ്‌സ് മണ്ഡലിന്റെ ചോദ്യത്തിന് മറുപടിയായാണ് ഘട്ടക് ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം എല്ലാ കുടിയേറ്റ തൊഴിലാളികളും സുരക്ഷിതരാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന 21,59,737 കുടിയേറ്റ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും; സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ഭാര്യയും