1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Water Authority Kerala News

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

Water Authority
തിരുവനന്തപുരം: കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ  600എംഎം ഡിഐ പൈപ്പില്‍ രൂപപ്പെട്ടിട്ടുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍  2.10.2024 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 3.10.2024 വ്യാഴാഴ്ച  രാവിലെ 10 മണി വരെ തേക്കുംമൂട് , പൊട്ടക്കുഴി , മുറിഞ്ഞപാലം , കുമാരപുരം, പൂന്തി റോഡ് , കണ്ണമൂല , നാലുമുക്ക്, അണമുഖം , ഒരുവാതില്‍ക്കോട്ട , ആനയറ , കടകംപള്ളി , കരിക്കകം , വെണ്‍പാലവട്ടം , വെട്ടുകാട്, ശംഖുമുഖം , വേളി , പൗണ്ട്കടവ് , സൗത്ത് തുമ്പ  എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നതാണ്.  
 
ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
അടുത്ത ലേഖനം
കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി