ഒക്ടോബര്‍ 1ന് പണമിടപാടുകള്‍ വൈകും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (20:08 IST)
2024 സെപ്റ്റംബര്‍ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലന്‍സ് പൂര്‍ണമായും ഏജന്‍സി ബാങ്കില്‍ തിരിച്ചടയ്‌ക്കേണ്ടതിനാല്‍ ഒക്ടോബര്‍ 1ന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെന്‍ഷന്‍/ സേവിംഗ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകള്‍ ട്രഷറികളില്‍ ആരംഭിക്കുകയുള്ളുവെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

എല്ലാ ഇടപാടുകാരും ഇക്കാര്യത്തില്‍ ട്രഷറി വകുപ്പുമായി സഹകരിക്കണമെന്ന് ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :