'അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ് മിസ്‌റ്റർ പിണറായി വിജയൻ'

'അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞുകൊണ്ടല്ല, മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ് മിസ്‌റ്റർ പിണറായി വിജയൻ'

Rijisha M.| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (12:43 IST)
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എം എൽ എ. അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ലെന്നും മറിച്ച് രാഷ്‌ട്രീയം പറഞ്ഞുകൊണ്ടായിരിക്കണമെന്നും വി ടി ബൽറാം ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അമിത് ഷായുടെ കേരള സന്ദർശനത്തിൽ സർക്കാരിനെ വലിച്ച് താഴെയിടും എന്നുപറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ എത്തിയിരുന്നു. അതിനെതിരെ വിമർശനവുമായാണ് ഇപ്പോൾ വി ടി ബൽറാം എത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-

അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റർ പിണറായി വിജയൻ, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്ക്ക് ഇറങ്ങാൻ നിങ്ങൾ പെർമിഷൻ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര "ഹോസ്പിറ്റാലിറ്റി" നിങ്ങൾ അങ്ങോട്ട് കാണിച്ചിട്ടും അയാൾ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?

"രാഷ്ട്രീയത്തിലെ ദുർമ്മേദസ്സ്" എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാൻ മുൻപൊരിക്കൽ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഇടതു ബുദ്ധിജീവികൾ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :