‘ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കുന്നതല്ല സഖാക്കളുടെ സംസ്‌കാരം, ബല്‍റാം തെറ്റുതിരുത്തി മാപ്പ് പറയണം’- സരോജിനി ബാലാനന്ദന്‍

ബൽറാം മാപ്പു പറയണമെന്ന് സരോജിനി

aparna| Last Modified ഞായര്‍, 7 ജനുവരി 2018 (10:41 IST)
ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ പെണ്ണുണ്ടോ എന്ന് നോക്കിയല്ല കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ്‌ സരോജിനി ബാലാനന്ദന് വ്യക്തമാക്കുന്നു‍. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന സമയത്തൊന്നും ആ വീട്ടിൽ പെണ്ണുണ്ടോയെന്ന് സഖാക്കൾ ഒരിക്കലും അന്വേഷിച്ചിട്ടില്ലെന്ന് സരോജിനി സൗത്ത്‌ലൈവിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഒളിവിൽ താമസിക്കുന്ന സമയത്ത് രാഷ്ട്രീയ ചര്‍ച്ചകളും രഹസ്യയോഗങ്ങളും മാത്രമേ നടത്തുകയുള്ളുവെന്നും സരോജിനി പറയുന്നു. എകെജിയുടെയും മറ്റും കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ദുസ്സഹമായിരുന്നുവെന്ന് അവർ പറയുന്നു.

'ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ സംസാരിക്കുകയല്ലാതെ പെണ്ണുണ്ടോ എന്ന് നോക്കുന്ന സംസ്‌ക്കാരമല്ല സഖാക്കളുടേത്’ – സരോജിനി ബാലാനന്ദന്‍ പറഞ്ഞു.

‘എകെജി സമൂഹത്തില്‍ ജനാധിപത്യത്തിന് വേണ്ടി ശക്തമായി പടപൊരുതിയ നേതാവാണ്. സ്ത്രീകള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ആദ്യമായി സംസാരിച്ച നേതാവാണ് എകെജി. ബല്‍റാം തെറ്റുതിരുത്തണം. മനുഷ്യര്‍ക്ക് തെറ്റുപറ്റാം എന്നാല്‍ മനുഷ്യനെന്ന നിലയില്‍ പുനര്‍വിചിന്തനം നടത്തി ബല്‍റാം മാപ്പു പറയണം' - സരോജിനി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :