തല്‍ക്കാലം വി‌എസ് അവിടിരിക്കട്ടെ, സി‌പി‌എം കേന്ദ്രനേതൃത്വം തലയൂരും

വി‌എസ്, സി‌പി‌എം, പിണറായി
ആലപ്പുഴ| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (18:49 IST)
വിഭാഗീയത ശക്തമായ സിപി‌എം സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശമായി വി‌എസ് അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടാനിരിക്കുന്നത്.

സംസ്ഥാന സമിതിയിലെ അംഗങ്ങളുടെ പാനല്‍ തയ്യാറാക്കുമ്പോള്‍ ഈ അഭിപ്രായം കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ അറിയിക്കും. പ്രായപരിധി 80 ആയി നിശ്ചയിച്ചാലും വി എസിന് ഇളവ് നല്‍കണമെന്ന് നിര്‍ദ്ദേശിക്കും. ഇപ്പോഴത്തെ പ്രതിസന്ധി കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സംസ്ഥാന ഘടകത്തെ അറിയിക്കുകയും ചെയ്യും.
വി‌എസ്സിനെതിരെ നടപടി എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും തീരുമാനം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :