തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (19:52 IST)
യുഡിഎഫ് ഉന്നതാധികാരസമിതിയിൽ നിന്ന് രാജിവച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍.
രാജിവക്കും മുമ്പ് സുധീരന്‍ ഘടകകക്ഷികളുമായി ആലോചിക്കേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ
പ്രസ്താവനകള്‍ മുന്നണിയെ പ്രതിരോധത്തിലാക്കി. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞതിലൂടെ സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും മുനീര്‍ പറഞ്ഞു.
ഇ മെയിൽ വഴിയാണ് ഇന്നു ചേര്‍ന്ന കെപിസിസി നേതൃത്വത്തിന് സുധീരന്‍ രാജിക്കത്ത് നൽകിയത്.
കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യ സഭ സീറ്റ് നല്‍കിയതില്‍ സുധീരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, സുധീരന്റെ രാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നതിനാല്‍ വിഷയത്തില്‍ പ്രശ്നപരിഹരത്തിനായി ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.