സമഗ്ര പരിശോധന നടത്തും; പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കി തിരിച്ച് വരും, ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് വി എം സുധീരൻ

പരാജയപ്പെട്ട ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളെ കുറിച്ചും സമഗ്രമായി പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം പറയാൻ സാധിക്കുകയുള്ളു എന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പാർട്ടികകത്തോ പുറത്തോ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന്

കോട്ടയം| aparna shaji| Last Updated: വ്യാഴം, 19 മെയ് 2016 (13:55 IST)
പരാജയപ്പെട്ട ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളെ കുറിച്ചും സമഗ്രമായി പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം പറയാൻ സാധിക്കുകയുള്ളു എന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പാർട്ടികകത്തോ പുറത്തോ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇരുന്ന് സംസാരിക്കുമ്പോൾ പെട്ടന്നൊരു അഭിപ്രായത്തിലേക്ക് പോകുന്നത് ഉചീതമല്ല. ഈ സാഹചര്യത്തിൽ പാർട്ടി എക്സിക്യൂട്ടീവ് വിളിച്ച് കൂട്ടി കൃത്യമായ തീരുമാനം ആയിരിക്കും സ്വീകരിക്കുക. അന്തിമ തീരുമാനം പാർട്ടിക്ക് നല്ലതെന്ന് തോന്നുന്ന രീതിയിൽ ആയിരിക്കുമെന്നും സുധീരൻ വ്യക്തമാക്കി.

പരാജയം നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനുള്ള സമയമല്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്തിയും അഭ്യന്തരവകുപ്പുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ കൂടൗതൽ ഊർജ്ജസ്വലമായി ജനങ്ങളോടൊപ്പം നിന്ന് ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :