1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vizhinjam Bus Accident News

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

Vizhinjam
വിഴിഞ്ഞത്ത് ബസ്സില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു. പിന്നാലെ രക്തം വാര്‍ന്ന് മരിച്ചു. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചാല്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. പുളിങ്കുടി ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനാലയില്‍ നിന്ന് പുറത്തേക്ക് ബെഞ്ചാലസ് കൈ ഇട്ടിരിക്കുകയായിരുന്നു. 
 
പിന്നാലെ എതിരെ ഒരു ബസ് വരുകയും ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോള്‍ സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ച് ബഞ്ചാലിന്റെ കൈ പൂര്‍ണ്ണമായും അറ്റു പോവുകയായിരുന്നു. പിന്നാലെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്ത ലേഖനം
വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്