1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Visa cheating lady arrested

വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

Cheating
കൊല്ലം : വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലുമ്മൂട് മുളങ്കാടകം നടയിൽ വടക്കതിൽ മാമൂട്ടിൽ വീട്ടിൽ റിൻ്റു ആർ. പണിക്കർ എന്ന 22 കാരിയാണ് പോലീസ് പിടിയിലായത്.
 
ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തായിരുന്നു ഇവർ നിരവധി പേരിൽ നിന്നു പണം വാങ്ങി കബളിപ്പിച്ചത്. അഞ്ചാലുമ്മൂട്ടി രണ്ടു യുവാക്കളിൽ ന്നിന്ന് 6 ലക്ഷത്തോളമാണ് വാങ്ങിയത്. സമാനമായ രീതിയിൽ പള്ളിത്തോട്ടം, ചിറക്കര, ഉളിയനാട് എന്നിവിടങ്ങളിലെ യുവാക്കളയും പണം വാങ്ങി കബളിപ്പിച്ചു.
 
വിസ കിട്ടാതായതോടെ യുവാക്കൾ പോലീസിൽ പരാതിപ്പെട്ടു.  തുടർന്ന് യുവതി ഒളിവിൽ പോയി. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ മുംബൈ വിമാന താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ചു മുംബൈ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ അഞ്ചാലുമ്മൂട് പോലീസിനും കൈമാറി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 
അടുത്ത ലേഖനം
അവശ്യ സേവന വിഭാഗം ജീവനക്കാർക്ക് പട്ടത്തും ആറ്റിങ്ങലിലുമായി വോട്ടിംഗ് കേന്ദ്രങ്ങൾ