കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 18 ജനുവരി 2016 (16:29 IST)
ബാര്‍കോഴ കേസില്‍ വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സിന്റെ നടപടികള്‍ ദൌര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച കോടതി ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ടെന്നും നിരീക്ഷിച്ചു.
വിജിലന്‍സ് ‘വിജിലന്റ്’ അല്ലെന്ന് വിമര്‍ശിച്ച ജസ്റ്റിസ് കമാല്‍ പാഷ വിജിലന്‍സിന് പകരം അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും നിരീക്ഷിച്ചു.
ബാര്‍കോഴ കേസില്‍ നടപടികള്‍ ദൌര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. വിജിലന്‍സ് ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അന്വേഷണം വിജിലന്‍സ് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.