വെട്ടത്തൂര്‍|
JOYS JOY|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (14:46 IST)
മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബൈക്കിടിച്ച് മരിച്ചു. മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദരലിയുടെ മകള്‍
ഫാത്തിമ ഹിസാന (ഒമ്പത്) വെട്ടത്തൂര്‍ ഒടുവംകണ്ട് പുത്തംകോട്ട് തൊടേക്കാട് യാസറിന്റെ മകള്‍ മുസ്നിയ (ആറ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 09.30 ഓടെ വെട്ടത്തൂര്‍ കാപ്പ് മിസ്ബാഹുല്‍ ഇസ്ലാം മദ്രസക്ക് തൊട്ടു മുന്നിലാണ്
അപകടം ഉണ്ടായത്. ഇതേ മദ്രസയിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ഫാത്തിമ ഹിസാന കാപ്പ് സര്‍ക്കാര്‍ ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും മുസ്നിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.