1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Venjaramoodu murder case

വെഞ്ഞാറമൂട് ഇരട്ടക്കൊല അടൂര്‍ പ്രകാശിന്‍റെ അറിവോടെയെന്ന് ആരോപണം

കൊലപാതകം
വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സ്ഥലം എം പി അടൂര്‍ പ്രകാശിന്‍റെ അറിവോടെയെന്ന് ആരോപണം. സി പി എം ജില്ലാ കമ്മിറ്റിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഇരട്ടക്കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 
അതേസമയം, വെഞ്ഞാറമൂട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണു നടന്നതെന്നും രാഷ്ട്രീയമാനമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അടുത്ത ലേഖനം
കോടതി അലക്ഷ്യ കേസ്: ശിക്ഷയായി പ്രശാന്ത് ഭൂഷണിന് വിധിച്ചത് ഒരു രൂപ; അല്ലെങ്കില്‍ മൂന്ന് മാസം തടവ്