വെള്ളറട|
Sajith|
Last Modified തിങ്കള്‍, 25 ജനുവരി 2016 (11:33 IST)
വഴിയരികിലെ കിണറ്റിനു മുകളിലെ കമ്പി വലയില്‍ കിടന്നുറങ്ങിയ രണ്ട് പേര്‍ കിണറ്റില്‍ വീഴുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മരിച്ചയാളുടെ സുഹൃത്തായ മറ്റേയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒറ്റശേഖരമംഗലം കുരവറ ചാനല്‍ക്കര വീട്ടില്‍ സാബു എന്ന മുപ്പത്തിയഞ്ചുകാരനാണു മരിച്ചത്. സുഹൃത്തായ കുരവറ സ്വപ്നാഭവനില്‍ പ്രമോദ് (36) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം അടുത്തുള്ള സ്കൂള്‍ കാമ്പൌണ്ടിലെ കിണറ്റില്‍ വലയും കമ്പും ഉപയോഗിച്ച് മൂടിയിരുന്നതിനു മുകളിലായിരുന്നു ഇവര്‍ ഉറങ്ങാന്‍ കയറിയത്.
സമീപ വാസികള്‍ ഇവരെ വിലക്കിയെങ്കിലും ചെവിക്കൊണ്ടില്ല. കിണറ്റില്‍ വീണ ഇവരെ കാട്ടാക്കട നിന്നെത്തിയ ഫയര്‍ഫോഴ്സും ആര്യങ്കോട് പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ച സാബുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.