അഗ്നിശുദ്ധിവരുത്തി വിമര്‍ശകരുടെ വായടപ്പിക്കും: വെള്ളാപ്പള്ളി

ആലപ്പുഴ| VISHNU N L| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (13:20 IST)
പാര്‍ട്ടി രൂപവത്കരണ നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അഗ്നിശുദ്ധിവരുത്തി വിമര്‍ശകരുടെ വായടപ്പിക്കുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളൊട് പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണവും ടി.പി ചന്ദ്രശേഖരന്‍ വധവും സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും താന്‍ സന്ദര്‍ശിച്ചശേഷമാണ് വിവാദങ്ങളെല്ലാം ഉയര്‍ന്നുവന്നത്. എന്നാല്‍, മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ല. വിവാദങ്ങള്‍ ഉയര്‍ന്നതോടെ താന്‍ വാര്‍ത്താപുരുഷനായി. എസ്എന്‍ഡിപി യോഗത്തിന്റെ റേറ്റിങ് കൂടി. സംഘടന വളര്‍ന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :