തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (13:20 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി നടേശനെതിരെ കെപിസിസി പ്രസിഡന്റ്
വിഎം സുധീരൻ വീണ്ടും. കച്ചവടതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമായി എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി ഉപയോഗിക്കുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വെള്ളാപ്പള്ളിക്ക് തത്‌സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സുധീരൻ പറഞ്ഞു.
വെള്ളാപ്പള്ളി നടത്തിവരുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. രാജ്യതാൽപര്യങ്ങൾക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സമീപനങ്ങൾക്കെതിരെയുണ്ടായ ജനരോഷം തണുപ്പിക്കാൻ പല വിശദീകരണങ്ങളും അദേഹം നൽകുന്നുണ്ട്. എന്നാൽ, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ നേരിൽ കാണുകയും കേൾക്കുകയും ചെയ്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കില്ലെന്നും സുധീരൻ പറഞ്ഞു.
നിയമം എല്ലാവർക്കും ബാധകമാണ്. അത് അതിന്റെ വഴിയിലൂടെ പോകും. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണോ എന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും ആരിൽ നിന്നുണ്ടായാലും അതാത് സമയത്ത് പ്രതികരിച്ചിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.