വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെ വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം

ചൊവ്വാഴ്ച രാവിലെ 9.30 നാണ് വേടന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്

Vedan, Vedan Arrest, Rape Case Vedan, വേടന്‍, പീഡനക്കേസ്, വേടനെതിരെ കേസ്‌
Vedan
രേണുക വേണു| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (12:46 IST)

വനിത ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു എത്തിയപ്പോഴാണ് തൃക്കാകര പൊലീസ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30 നാണ് വേടന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വൈകിട്ട് നാല് വരെ ചോദ്യം ചെയ്യല്‍ നീണ്ടു. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കോടതി വേടനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഇന്നും വേടനെ ചോദ്യം ചെയ്യുന്നത് തടരുന്നുണ്ട്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആയിരുന്നെന്നും പിന്നീട് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വന്നതോടെയാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് വേടന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :