സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ സാന്റിയാഗോ മാര്‍ട്ടിനെന്ന് സതീശന്‍

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെ വിമര്‍ശിച്ച് വിഡി സതീശന്‍

കൊച്ചി| priyanka| Last Modified ചൊവ്വ, 5 ജൂലൈ 2016 (12:20 IST)
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെ വിമര്‍ശിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന്‍ എംഎല്‍എ.
പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്നും, മാര്‍ട്ടിന് കേരളത്തിലേക്ക് സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വത്കാവ് മാര്‍ട്ടിന് വേണ്ടി ഹാജരായപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവര്‍ ഇപ്പോള്‍ എന്തുപറയുന്നു. സിങ്‌വിയ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സിങ്‌വിയെ വക്താവ് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. സിങ്‌വി വക്താവ് മാത്രമായിരുന്നിട്ടും കൂടി തങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇപ്പോല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ മാര്‍ട്ടിന് വേണ്ടി ഹാജരായിരിക്കുന്നു. മാര്‍ട്ടിന് വീണ്ടും കേരളത്തില്‍ പിടിമുറുക്കാനുള്ള അനുകൂലസാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് മാര്‍ട്ടിന്‍ 80,000 കോടി കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ച ആളാണ് വിഎസ് അച്യുതാനന്ദന്‍. മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായതിനെ കുറിച്ച് വിഎസ് പ്രതികരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ വിശദീകരണത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.




ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :