സ്വന്തം നാട്ടിലെ കർഷകർക്ക് വിലയില്ല? വയൽക്കിളികളുകളുടെ സമരപന്തലിന് തീയിട്ട് സിപിഐഎം

സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഐഎം പ്രവർത്തകർ

Sumeesh| Last Updated: വ്യാഴം, 15 മാര്‍ച്ച് 2018 (17:22 IST)
കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തലിന് സി പി ഐ എം അനുകൂലികൾ തീയിട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിടെ സമരപ്പന്തലിന് തീയിടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

വയൽ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാൽ തങ്ങൾ ആതമഹത്യ ചെയ്യുമെന്ന് വയൽകിളികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഇത് പരാജയപെട്ടതിനെ തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ബൈപ്പാസിനായി വയൽ വിട്ടുനൽകുന്നതിന്ന് 50 ഭൂടമകൾ സമ്മതപത്രം നൽകിയതിനെ തുടർന്ന് സർക്കാർ ഇന്നു ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോവുകയായിരുന്നു. നിർധിഷ്ട ബൈപ്പാസ് പദ്ധതിക്കായി സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി പി ഐ എം നേതാക്കൾ രംഗത്ത് വന്നതോടെയാണ് സമരം ശക്തിപ്പെട്ടത്. പാർട്ടി പ്രവർത്തകർ തന്നെ സമരവുമായി രംഗത്ത് വന്നത് സി പി എം ജില്ലാ നേതൃത്വത്തെയും
സർക്കാരിനെയും പ്രധിരോധത്തിലാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :