കോളേജ് വിദ്യാർഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണന

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജൂലൈ 2021 (15:09 IST)
സംസ്ഥാനത്ത് 18 വയസ് മുതൽ 23 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിനേഷന് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർഥികൾക്കിടയിൽ വാക്‌സിനേഷൻ വേഗത്തിലാക്കി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകും. നേരത്തെ 56 വിഭാഗങ്ങൾ കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :