തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2017 (20:29 IST)
മെഡിക്കൽ കോളജ് കോഴ വിവാദത്തെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന് രംഗത്തെത്തി. കുമ്മനം പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയശേഷം അഴിമതി വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി തീര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി സംബന്ധിച്ച് ആറുമാസം മുമ്പ് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും മുരളീധരപക്ഷം ആരോപിച്ചു. അച്ചടക്ക നടപടി വിവി രാജേഷില്‍ മാത്രം ഒതുക്കരുതെന്ന് കൃഷ്ണദാസ് പക്ഷം നേതൃയോഗത്തില്‍ വാദിച്ചു. എന്നാൽ മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പിന്നില്‍ കൂടുതല്‍ നേതാക്കളുണ്ടെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
അതേസമയം, കുമ്മനം രാജശേഖരന് നടത്താനിരുന്ന കേരളയാത്ര മാറ്റിവച്ചു. മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര മാറ്റിവച്ചിരിക്കുന്നത്. യാത്ര സെപ്റ്റംബര്‍ ഏഴ് മുതല്‍ 23 വരെ നടക്കും. അക്രമ രാഷ്ട്രീയത്തിനെതിരെയാണ് കുമ്മനം പദയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്.