ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 12 നവംബര്‍ 2014 (12:54 IST)
എൻസിപിയെ പുറത്താക്കാൻ ഇടതുമുന്നണി ആർജ്ജവം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എൻസിപി മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ്
രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. അതേസമയം എന്‍സി.പി കേരളഘടകം ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്‍്റ് ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കുകയും ചെയ്തു.
എൻസിപി മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിലെ സാംഗത്യം എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കേരള വിഷയങ്ങള്‍ ചര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം അതിനെ കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയും നില നില്‍ക്കുന്നില്ലെന്നും. അത്തരത്തില്‍ ഭിന്നതയുണ്ടാകുമെന്ന് വ്യാമോഹം മാത്രമാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരും ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.