വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (08:11 IST)
ചെന്നൈ: രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് എങ്കിലും പലരും ഇത് ലംഘിച്ച് പുറത്തിറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെന്നൈയിൽ ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കൾക്ക് പൊലീസ് നൽകിയ ശിക്ഷ ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ യുവാക്കളെ പിടികൂടി കൊറോണ വൈറസിന്റെ ചിത്രമുള്ള മുഖംമൂടി ധരിപ്പിച്ച്, ബോധവത്കരണത്തിനായുള്ള പ്ലക്കാർഡുകളും കയ്യിൽ നൽകി പ്രതിജ്ഞയെടുപ്പിച്ചായിരുന്നു ശിക്ഷ. 'ഇനി വീട്ടിൽനിന്നും പുറത്തിറങ്ങില്ല, പുറത്തിറങ്ങിയതിന് മാപ്പ് ചോദിക്കുന്നു എന്നെല്ലാമായിരുന്നു പ്രതിജ്ഞ. പ്രതിജ്ഞ പറയിച്ച ശേഷം ഏത്തമിടിപ്പിച്ചാണ് യുവാക്കളെ വിട്ടയച്ചത്.