കോട്ടയം|
jibin|
Last Modified വ്യാഴം, 13 ജൂലൈ 2017 (16:24 IST)
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ തിങ്കളാഴ്‌ച മുതല്‍ ആശുപത്രികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് നീക്കം.
ഇന്നുചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്‌മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്‌മെന്റുകള്‍ അറിയിച്ചത്.
അതേസമയം, നഴ്സുമാരെ സമര്‍ദത്തിലാക്കാനുള്ള മാനേജ്മെന്റുകളുടെ ശ്രമത്തിന് കീഴടങ്ങില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി. സമരം കൂടുതല്‍ ശക്തമാക്കും, 21 മുതല്‍ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യുമെന്നും യുഎന്‍എ അറിയിച്ചു. അടച്ചിടുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജ്യനമായി സേവനം ചെയ്യാന്‍ തയാറാണെന്നും യുഎന്‍എ അറിയിച്ചു.
ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും നിപാടിനെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട് ഇരു വിഭാഗവും ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.