വീരേന്ദ്രകുമാറിനെ പാലക്കാട് കോണ്‍ഗ്രസ് കാലുവാരിയ സംഭവം; വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടും ഇല്ലെന്ന് സുധീരന്‍ - ജെഡിയുവിന് വീണ്ടും നിരാശ

പാലക്കാട് കോണ്‍ഗ്രസ് തോല്‍പ്പിക്കുകയായിരുന്നു എന്നാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്

UDF , conhress , JDU , vm sudheeran , യു ഡി എഫ് , കോണ്‍ഗ്രസ് , പാലക്കാട്ടെ തോല്‍‌വി , തങ്കച്ചന്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 25 ജൂലൈ 2016 (21:00 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍‌വിക്ക് ശേഷം ചേര്‍ന്ന നിര്‍ണായകമായ യുഡിഎഫ് നേതൃയോഗത്തില്‍ ജെഡിയുവിന് വീണ്ടും നിരാശ. നേമത്തെ തോല്‍വി അടക്കമുള്ള കാര്യങ്ങളില്‍ ജെഡിയു ആശങ്ക അറിയിച്ചപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന മറുപടി മാത്രമാണ് യുഡിഎഫ് കണ്‍‌വീനര്‍ പിപി തങ്കച്ചൻ പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനെ പാലക്കാട് കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചതും നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തെ പരാജയം സംബന്ധിച്ച് അന്വേഷിച്ച കെപിസിസി മേഖലാ സമിതിയുടെ റിപ്പോര്‍ട്ടും തങ്ങള്‍ക്ക് കൈമാറണമെന്നുമായിരുന്നു ജെഡിയുവിന്റെ പ്രധാന ആവശ്യം.

എന്നാല്‍, അങ്ങനെ ഒരു റിപ്പോര്‍ട്ട് ഇല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരനറ്റെ മറുപടി. നിയമസഭ തെരഞ്ഞെടുപ്പിലെ നേമത്ത് വോട്ട് ചോര്‍ന്ന വിഷയം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യാനും ജെഡിയുവിനോട് യുഡിഎഫ് യോഗം ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.


വീരേന്ദ്രകുമാറിനെ പാലക്കാട് കോണ്‍ഗ്രസ് തോല്‍പ്പിക്കുകയായിരുന്നു എന്നാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍ മേല്‍ യുഡിഎഫ് ഒരു നടപടിയും സ്വീകരിക്കാത്തത് ജെഡിയുവില്‍ എതിര്‍പ്പിന് കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ വരും ദിവസങ്ങളില്‍ ആഞ്ഞടിച്ചേക്കുമെന്നാണ് സൂചന.

യുഡിഎഫില്‍ നിന്ന് ഇനിയും മോശം സമീപനം നേരിട്ടാല്‍ എല്‍ഡിഎഫിലേക്ക് പോകുന്നതിനെക്കുറിച്ചും അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ ഈ നീക്കത്തെ അനുകൂലിക്കാന്‍ സാധ്യത കൂടുതലാണെങ്കിലും പെട്ടെന്നുള്ള കൂടുമാറ്റത്തിന് ആര്‍ക്കും താല്‍പ്പര്യമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :