തിരുവനന്തപുരം:|
Last Updated:
വ്യാഴം, 30 ജൂലൈ 2015 (20:28 IST)
സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ എണ്ണം 1046 ആണെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞത് കേവലം 347 എണ്ണം മാത്രമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി കെ.എം.മാണി കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥനാ ചര്‍ച്ചാ വേളയില്‍
വെളിപ്പെടുത്തിയതാണിത്.
ഇതില്‍ തന്നെ 463 എണ്ണത്തിനു ഭരണാനുമതിയും ലഭിച്ചിട്ടില്ല. ഭരണാനുമതി ലഭിച്ചവയില്‍ തന്നെ 236 എണ്ണവും പ്രാരംഭഘട്ടത്തിലുമാണ്. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എല്ലാം നടപ്പിലാകുന്ന പതിവ് മുമ്പും ഇല്ലെന്നും ചിലത് നടക്കുമെന്നും ചിലത് നടക്കാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.